പീഡന പരാതി: റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

vedan

ബലാത്സംഗ കേസിൽ റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. യുവ ഡോക്ടർ നൽകിയ പരാതിയിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് രണ്ട് യുവതികൾ നൽകിയ പരാതിയിൽ ഒരെണ്ണത്തിൽ എറണാകുളം സെൻട്രൽ പോലീസും കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോകുകയായിരുന്നു. 

എന്നാൽ താൻ ഒളിവിൽ പോയിട്ടില്ലെന്നും ജനങ്ങൾക്ക് മുമ്പിൽ ജീവിച്ച് തീർക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ ദിവസം വേടൻ പറഞ്ഞിരുന്നു. കോന്നിയിലെ സംഗീത പരിപാടിയിൽ വെച്ചാണ് വേടൻ ഇക്കാര്യം പറഞ്ഞത്.
 

Tags

Share this story