പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
Feb 23, 2026, 14:50 IST
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി സ്വദേശികളായ അനന്തു(26), അഭിജിത്ത്(28) എന്നിവരാണ് പിടിയിലായത്
കോട്ടയം വെള്ളപ്പാള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ച് വരികയാണ് ഇവർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചു കൊടുക്കുകയും ചെയ്തു
അനന്തു ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി. കുട്ടിയെ പൂങ്കാവുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
