പരാതിക്കാരിയോട് ലൈംഗികാതിക്രമം; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

Police

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ ശിവശങ്കരനെയാണ് സർവീസിൽ നിന്നും നീക്കി ഡിജിപി ഉത്തരവിറക്കിയത്. 

നടപടിയുടെ ഭാഗമായി ആർ ശിവശങ്കരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡിജിപി അനിൽകാന്ത് ഉദ്യോഗസ്ഥനെ നേരിൽ കണ്ട് വാദങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥന്റെ മറുപടി തൃപ്തികരമല്ലെന്നും വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കണ്ടതിനെ തുടർന്നാണ് പിരിച്ചുവിടൽ

വിവിധ കേസുകളിലായി ഇയാൾ 11 തവണ വകുപ്പ്തല നടപടികൾക്ക് വിധേയമായിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനക്കേസ്, നിരപരാധികളെ കേസിൽപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് വകുപ്പ് തല നടപടി നേരിട്ടത്.
 

Share this story