എസ് എഫ് ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

vishakh

കൊല്ലം ശാസ്താംകോട്ടയിൽ എസ് എഫ് ഐ പ്രവർത്തകയെ വിവാഹ വാഹ്ഗാനം നൽകി പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്‌ഐ കോയിക്കൽ ഭാഗം യൂണിറ്റ് സെക്രട്ടറി വിശാഖാണ് പിടിയിലായത്. പെൺകുട്ടിയിൽ നിന്ന് പലപ്പോഴായി ഒമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. 

2022 ഒക്ടോബറിലാണ് വിശാഖ് പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പിന്നാലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം പല ആവശ്യങ്ങൾ പറഞ്ഞ് ഒമ്പത് ലക്ഷം രൂപ പെൺകുട്ടി അമ്മയുടെ ഗൂഗിൾ പേ വഴി വിശാഖിന് പണം കൈമാറി. മൂന്ന് ലക്ഷം രൂപ നേരിട്ട് കൈമാറിയെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
 

Share this story