പാലക്കാട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് എസ് എഫ് ഐ പ്രവർത്തകർ

Governor

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്

കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ എത്തിയപ്പോഴാണ് പ്രതിഷേധം. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
 

Share this story