മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവിന് കുത്തേറ്റ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

Police

മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ബിലാൽ, അമൽ ടോമി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ അമൽ ടോമി കെ എസ് യു മണ്ഡലം പ്രസിഡന്റാണ്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ നാസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എസ് എഫ് ഐ ആരോപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കുറച്ച് ദിവസങ്ങളായി കോളേജിൽ തുടരുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം.
 

Share this story