കരിങ്കൊടി കാണിച്ച് എസ് എഫ് ഐ; വാഹനത്തിൽ നിന്നിറങ്ങി പോലീസിനെ ശകാരിച്ച് ഗവർണർ

കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ച് എസ് എഫ് ഐ പ്രവർത്തകർ. പ്രതിഷേധവുമായി പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിന്നു. സമീപത്തെ കടയിൽ കയറി വെള്ളം കുടിച്ച ശേഷവും പോലീസിന് നേരെ ശകാര വർഷം തുടരുകയാണ്. അതേസമയം എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
 

Share this story