മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് ആരോപണം

Maharajas

എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഫ്രറ്റേണിറ്റി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ് എഫ് ഐ ആരോപിച്ചു. 

ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർഥികൾ മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ് എഫ് ഐ നേതാവിന് നേരെയും ആക്രമണം നടന്നത്.
 

Share this story