സിനിമാ സെറ്റുകളിൽ ഷാഡോ പോലീസ്; ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാമെന്ന് കൊച്ചി കമ്മീഷണർ
May 16, 2023, 08:18 IST

ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമാ താരങ്ങളെ അറിയാമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂ എന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസുണ്ട്. ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും കമ്മീഷണർ പറഞ്ഞു
സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസ്സമില്ല. കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ലഹരി ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.