വടകരയിൽ സകല തോന്ന്യാസവും ചെയ്തിട്ട് ഷാഫി പറമ്പിൽ ഇപ്പോൾ ഹരിശ്ചന്ദ്രൻ ചമയുന്നു: പി ജയരാജൻ

jayarajan

വടകരയിൽ എൽ.ഡി. എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിനെതിരെ വിമർശിച്ചു സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തിയിട്ട് ഷാഫി പറമ്പിൽ ഇപ്പോൾ ഹരിശ്ചന്ദ്രൻ ചമയുന്നുവെന്ന് ജയരാജൻ കുറ്റപ്പെടുത്തി. വിഷലിപ്തമായ വാക്കുകൾക്ക് പിറകിൽ ഇന്നലെ മുളച്ച മാങ്കൂട്ടങ്ങളാണെന്നും, എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ വിജയം തടയാൻ നിങ്ങൾക്കാകില്ലെന്നും ജയരാജൻ പറഞ്ഞു.

സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാൻ പറയുന്നത്. പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നത്.


ശൈലജ ടീച്ചർ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷൻ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ. ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫി.തെരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോൽക്കും. പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുതെന്നും പി ജയരാജൻ പറഞ്ഞു.
 

Share this story