ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവെച്ചു; സ്പീക്കർക്ക് രാജിക്കത്ത് കൈമാറി

shafi

എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഷാഫി രാജിവെച്ചതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിച്ച് വരുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ഇ ശ്രീധരനെതിരെ 3895 വോട്ടിനാണ് ഷാഫി ജയിച്ചു കയറിയത്.
 

Share this story