തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയെന്ന് ഷാഫി; ശാരീരികമായി ഉപദ്രവിച്ചു

shafi

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയി വിട്ടയച്ച സംഭവത്തിൽ പ്രവാസി ഷാഫിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയാണെന്ന് മുഹമ്മദ് ഷാഫി മൊൊഴി നൽകി. ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവർ ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നൽകി

ഇന്നലെ വൈകുന്നേരമാണ് ഷാഫിയെ കർണാടകയിൽ നിന്നും കണ്ടെത്തിയത്. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങളാണ് ഷാഫിയെ കടത്തി കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ തിരികെ എത്തിയത്.
 

Share this story