കെപിസിസി നേതൃയോഗത്തിൽ ഷാഫി പങ്കെടുക്കില്ല; കാസർകോടേക്ക് പോകുന്നുവെന്ന് പ്രതികരണം
Sep 15, 2025, 12:16 IST

തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ നിന്ന് വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി വിട്ടുനിൽക്കും. നേതൃയോഗം ഇന്ന് നടക്കാനിരിക്കെ ഷാഫി പറമ്പിൽ തൃശ്ശൂരിൽ തുടരുകയാണ്. കാസർകോട് കെപിഎസ്ടിഎയുടെ ജാഥ ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്നാണ് ഷാഫിയുടെ പ്രതികരണം.
കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് താൻ പോകുന്നതെന്നും എംപി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഷാഫി വിട്ടുനിൽക്കുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത നിലപാട് തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് രാഹുൽ ഇരുന്നത്.