തീവെച്ചതിന് പിന്നാലെ ഷാറൂഖ് ഇതേ ട്രെയിനിൽ കണ്ണൂരിലെത്തി; പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു
Apr 6, 2023, 08:36 IST

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ തീവെപ്പ് നടത്തിയതിന് പിന്നാലെ ഷാറൂഖ് സെയ്ഫി ഇതേ ട്രെയിനിൽ തന്നെയാണ് കണ്ണൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ പോലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെയോടെ ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്‌നഗിരിയിലേക്ക് യാത്ര ചെയ്‌തെന്നും ഷാറൂഖ് സെയ്ഫി പോലീസിനോട് പറഞ്ഞു
മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വെച്ചാണ് ഷാറുഖ് പിടിയിലായത്. മുംബൈ എടിഎസ് സംഘമാണ് ഇയാളെ പിടികൂടിയത്. കേരളാ പോലീസ് രത്‌നഗിരിയിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലർച്ചെ ആറ് മണിയോടെയാണ് ഇയാളെ കോഴിക്കോട് മാലൂർ ക്യാമ്പിലെത്തിച്ചത്. എഡിജിപി, ഐജി അടക്കമുള്ളവരും ക്യാമ്പിലെത്തിയിട്ടുണ്ട്. ഷാറൂഖിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.