മഞ്ഞപ്പിത്തം ബാധിച്ച ഷാറുഖ് സെയ്ഫി ചികിത്സയിൽ; പോലീസിനെ കുഴക്കി പ്രതിയുടെ മൊഴി

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കരളിന്റെ പ്രവർത്തനത്തിൽ ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്തത്. 

പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമാണെന്ന് പിടിയിലായ സമയത്ത് ഇയാൾ മുംബൈ എടിഎസിന് മൊഴി നൽകിയിരുന്നു. എന്നാൽ എല്ലാം തന്റെ കുബുദ്ധിയായിരുന്നു എന്നാണ് കേരളാ പോലീസിനോട് പ്രതി പറഞ്ഞത്.  ആക്രമണം നടത്തിയാൽ തനിക്ക് നല്ലതു വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് എടിഎസിന് ഇയാൾ നൽകിയ മൊഴി

കേരളത്തിലേക്ക് വരുമ്പോൾ മുംബൈ വരെ തന്നോടൊപ്പം ഒരാളുണ്ടായിരുന്നതായി ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. നേരത്തെ കേരളത്തിൽ വന്നിട്ടില്ലെന്ന മൊഴിയും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. ഇയാൾ പെട്രോൾ വാങ്ങിയത് കേരളത്തിലെത്തിയ ശേഷമാണ്. കയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ചാണ് തീയിട്ടത്. ആക്രമണത്തിന് ശേഷം കണ്ണൂരിൽ നിന്ന് 1.40നുള്ള മരുസാഗർ അജ്മീർ എക്‌സ്പ്രസിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
 

Share this story