ഷാരൂഖ് ഡൽഹിയിൽ നിന്നും ടിക്കറ്റ് എടുത്തത് കോഴിക്കോടേക്ക്; ഉത്തരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി പ്രതി

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പുറത്ത് നിന്നും സഹായം കിട്ടിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ഷാരുഖ് സെയ്ഫി. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ഇയാൾ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. 14 മണിക്കൂർ ഇയാൾ ചെലവിട്ട ഷൊർണൂരിൽ റെയിൽവേ സ്‌റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവരുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം

പ്രതി ഡൽഹിയിൽ നിന്നും കോഴിക്കോടേക്കാണ് ടിക്കറ്റ് എടുത്തത്. കോഴിക്കോട് തന്നെ ആക്രമണം നടത്താൻ ഉറച്ചാണ് ഷാരുഖ് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രം ചെയ്തതിന്റെ ഭാഗമാണെന്ന് കരുതുന്നു. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയുന്ന ഒരാളുടെ നിർദേശപ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നും പോലീസ് കരുതുന്നു.
 

Share this story