ഷഹറൂഖ് പിടിയിലായത് രത്‌നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിൽ. ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ വെച്ചാണ് പിടിയിലായത്. മുംബൈ എടിഎസ് സംഘമാണ് ഇയാളെ ഇന്നലെ രാത്രി പിടികൂടിയത്. രത്‌നഗിരിയിൽ നിന്നും ഇന്നലെ അർധരാത്രിയിലാണ് മുംബൈ എടിഎസ് ഇയാളെ പിടികൂടിയത്. ട്രെയിൻ ആക്രമിച്ച ശേഷം ട്രെയിനിലാണ് ഇയാൾ രത്‌നഗിരിയിലെത്തിയത്

എലത്തൂരിൽ വെച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചിൽ വെച്ച് യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിക്കുകയും തീയിടുകയുമായിരുന്നു. രാജ്യം നടുങ്ങിയ ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതി ട്രെയിൻ മാർഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു.

ഇന്നലെ ഷഹറൂഖിന്റെ നാടായ ഷഹീൻബാഗിലെത്തി വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. രാജ്യവ്യാപകമായി പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം നടന്ന് നാലാം ദിവസം ഷഹറൂഖ് പിടിയിലാകുന്നത്. 

ഇയാൾ രത്‌നഗിരിയിലെ സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കേന്ദ്ര ഏജൻസികളാണ് മുംബൈ എടിഎസിന് വിവരം നൽകിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 

രാജ്യമാകെ ഇയാൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു. ഇയാളുടെ ശരീരത്തിലാകെ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. നിലവിൽ രത്‌നഗിരി ആർ പി എഫിന്റെ കസ്റ്റഡിയിലാണ് പ്രതിയിപ്പോൾ
 

Share this story