ഷഹനയുടെ ആത്മഹത്യ: ഒളിവിലായിരുന്ന ഭർത്താവ് നൗഫലും മാതാവും പിടിയിൽ

shahana
തിരുവല്ലത്തെ ഷഹന എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് നൗഫലും ഭർതൃമാതാവും പോലീസ് പിടിയിൽ. കാട്ടാക്കടയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഒരു മാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങൾക്കായി കാട്ടാക്കടയിൽ എത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. ഷഹാന മരിച്ച് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പോലീസിനെ വിമർശിച്ച് കുടുംബം രംഗത്തുവന്നിരുന്നു.
 

Share this story