ഷാറുഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; ചോദ്യം ചെയ്യൽ മാലൂർക്കുന്ന് പോലീസ് ക്യാമ്പിൽ

elathur

എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട് മാലൂർക്കുന്ന് പോലീസ് ക്യാമ്പിലാണ് ഇയാളുള്ളത്. ഇന്ന് പുലർച്ചെയോടെയാണ് ഷാറൂഖിനെ കോഴിക്കോടേക്ക് എത്തിച്ചത്. എഡിജിപി എംആർ അജിത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തിയിട്ടുണ്ട്

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും ക്യാമ്പിലുണ്ട്. പുലർച്ചെ 1.05ന് ഷാറൂഖുമായി പോലീസ് സംഘം തലപ്പാടി കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചു. പുലർച്ചെ 3.35ന് കണ്ണൂർ മേലൂരിന് സമീപമെത്തിയപ്പോൾ വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് 4.40ന് പ്രതിയെ മറ്റൊരു വാഹനത്തിൽ മാറ്റി കയറ്റി. 4.40ന് പ്രതിയെ കോഴിക്കോടേക്ക് കൊണ്ടുപോയി. 6.10ഓടെ പോലീസ് ക്യാമ്പിലെത്തിച്ചു.
 

Share this story