ഷാറൂഖിന് കാര്യമായി പൊള്ളലേറ്റിട്ടില്ല, ശരീരമാകെ ഉരഞ്ഞ പാടുകൾ; കോടതിയിൽ ഹാജരാക്കിയേക്കും
Apr 7, 2023, 10:16 IST

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം. രണ്ട് കൈകളിൽ മാത്രമാണ് പൊള്ളലുള്ളത്. പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരഞ്ഞുണ്ടായ പരുക്ക് കാരണം കണ്ണിൽ വീക്കമുണ്ട്. എന്നാൽ കാഴ്ചക്ക് തകരാറില്ല
ഇടത് കൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാല് ദിവസത്തെ പഴക്കം മാത്രമാണുള്ളത്. മുറിവുകളെല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാകാം എന്നതാണ് നിഗമനം. ഷാറുഖ് സെയ്ഫിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.