ആക്രമണം നടത്തിയത് നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെന്ന് സൂചന; തെരച്ചിൽ ഊർജിതമാക്കി

elathur

കോഴിക്കോട് എലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതി നോയിഡ സ്വദേശിയെന്ന് സൂചന. ഷെഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്നാണ് പോലീസിന് സൂചന ലഭിച്ചത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞിരുന്നു

കോഴിക്കോടാണ് ഷെഹറൂഖ് താമസിച്ചിരുന്നത്. കെട്ടിട നിർമാണ ജോലിക്കാരനായാണ് ഇവിടെ കഴിഞ്ഞിരുന്നത്. സൂചന ലഭിച്ചതിന് പിന്നാലെ ഷെഹറൂഖിനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. ഇന്നലെ രാത്രിയാണ് പ്രതി ട്രെയിനിന്റെ ഡി1 കോച്ചിൽ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തത്. തീ പടർന്നത് കണ്ട് ട്രെയിനിൽ നിന്നും പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയ മൂന്ന് പേർ മരിച്ചിരുന്നു. ഒമ്പത് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
 

Share this story