ഷാരുഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും ലഭിച്ചു; ഷൊർണൂരിൽ തങ്ങിയത് 15 മണിക്കൂർ

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിക്ക് പ്രാദേശിക സഹായം ലഭിച്ചതായി കണ്ടെത്തൽ. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻ ബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. കൂടാതെ പുലർച്ചെ നാലര മണിയോടെ ഷൊർണൂർ ടവർ പരിധിയിലെത്തിയ ഷാരുഖ് 15 മണിക്കൂറാണ് ഈ മേഖലയിൽ തങ്ങിയത്. ഇതിന് ശേഷമാണ് കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിൽ പോയി കുപ്പികളിൽ പെട്രോൾ വാങ്ങിയത്

ഷാരുഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസ്സും അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഷാരുഖിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. വാട്‌സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും പരിശോധിക്കുന്നുണ്ട്.
 

Share this story