ഷാറൂഖ് സെയ്ഫി റിമാൻഡിൽ; പോലീസ് കസ്റ്റഡി അപേക്ഷ നൽകും

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏപ്രിൽ 28 വരെയാണ് റിമാൻഡ്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ പ്രതിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. ഇയാളെ ഉടൻ ജയിലിലേക്ക് മാറ്റും. വൈകാതെ പോലീസ് കസ്റ്റഡിയപേക്ഷ നൽകും

ഷാറൂഖിന്റെ ഡൽഹിയിലെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു. കേരളത്തിലേക്ക് ഇയാൾ ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര ചെയ്തതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കാണാതായ ദിവസം മകൻ ബൈക്കിൽ കയറി പോയെന്നാണ് അമ്മയുടെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
 

Share this story