മറ്റാർക്കും പങ്കില്ലെന്ന മൊഴിയിൽ ഷാരുഖ് സെയ്ഫി; വിശ്വാസത്തിലെടുക്കാതെ അന്വേഷണ സംഘം

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റാരോപിതനായ ഷാരുഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വിവിധയിടങ്ങളിൽ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. പ്രതിക്ക് സംസ്ഥാനത്തിന് അകത്തുനിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പത്ത് മണിക്കൂറിലധികം സമയം ഷാരുഖ് സെയ്ഫിയെ ചോദ്യം ചെയ്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഇത് അന്വേഷണസംഘം മുഖവിലക്കെടുത്തിട്ടില്ല. പ്രതിക്ക് കേരളത്തിൽ നിന്നോ പുറത്തുനിന്നോ സഹായം ലഭിച്ചിട്ടുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്

ഷൊർണൂരിൽ 14 മണിക്കൂറിലധികം നേരമാണ് ഷാരുഖ് സെയ്ഫി ചെലവഴിച്ചത്. ഇത് എന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. വലിയ ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
 

Share this story