ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കും; ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ

governor

സർവകലാശാല ഭേദഗതി ബിൽ അടക്കം ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തം. തെലങ്കാന സർക്കാർ ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച പോലെ കേരളം സമീപിച്ചാലോ എന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെയും അവകാശമെന്നാണ് ഗവർണർ പ്രതികരിച്ചത്

നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഒപ്പിട്ടത്. എന്നാൽ ചാൻസലർ ബില്ലും ലോകായുക്ത ബില്ലുമടക്കം എട്ട് ബില്ലുകളാണ് അനുമതി കാത്തിരിക്കുന്നത്.
 

Share this story