സ്വർണക്കടത്തിൽ വിഹിതം, ആകാശിന് പാർട്ടി വിവരങ്ങൾ ചോർത്തുന്നു; ഷാജറിനെതിരെ അന്വേഷണം

shajar

ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ സിപിഎം അന്വേഷണമെന്ന് റിപ്പോർട്ട്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി ഷാജർ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രനാണ് അന്വേഷണ ചുമതല

ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു, സ്വർണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി സ്വർണം കൈപ്പറ്റി തുടങ്ങിയവയാണ് ഷാജറിനെതിരായ ആരോപണങ്ങൾ. പരാതിയിൽ മനു തോമസിന്റെ മൊഴി അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം തില്ലങ്കേരിയിൽ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഷാജർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശുമായി ഷാജറിന് അടുപ്പമുണ്ടെന്ന പരാതി പാർട്ടിക്ക് ലഭിക്കുന്നത്.
 

Share this story