ഷാരോൺ വധക്കേസ്: ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ
Updated: Apr 14, 2023, 12:16 IST

ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ. ഷാരോണിന്റെ സഹോദരന്റെ സഹോദരൻ ഷിമോണും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഗ്രീഷ്മക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാട് വിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം
ഹർജിയിൽ 28ന് കോടതി വാദം കേൾക്കും. കസ്റ്റഡിയിൽ വെച്ചും പ്രതി ആത്മഹത്യക്ക് ശ്രമിച്ച കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2022 ഒക്ടോബർ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്മ ഷാരോണിന് വിഷം കലക്കി നൽകുന്നത്. 25നാണ് ചികിത്സയിലിരിക്കെ ഷാരോൺ മരിച്ചത്.