യുക്രൈനിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു

ukraine

യുക്രൈനിലെ കിഴക്കൻ മേഖലയിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 21ലേറെ പേർക്ക് പരുക്കേറ്റു. അപ്പാർട്ട്‌മെന്റുകൾ ലക്ഷ്യമിട്ടാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. സ്ലോവിയാൻസ്‌കിലെ ജനവാസ മേഖലയിലാണ് ആക്രമണം നടത്തിയത്

അതേസമയം റഷ്യൻ പൗരൻമാരെ സൈന്യത്തിലേക്ക് ചേർക്കാനുള്ള നടപടിക്രമങ്ങൾ റഷ്യ കർശനമാക്കി. നിർബന്ധിത സൈനിക സേവനത്തിന് അറിയിപ്പ് ലഭിച്ചാൽ രാജ്യം വിട്ടു പോകുന്നത് വിലക്കുന്നത് അടക്കമുള്ള നിബന്ധനകൾ അടങ്ങുന്നതാണ് പുതിയ നിയമം.
 

Share this story