ഷിബിലിനെ സിദ്ധിഖിന് പരിചയപ്പെടുത്തിയത് ഫർഹാന; ഷിബിലിയുമായി ഏഴാം ക്ലാസ് മുതലെ പ്രണയം

farhana

കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ടെന്ന് ഫർഹാനയുടെ ഉമ്മ. ഫർഹാനക്ക് സിദ്ധിഖിനെയും നേരത്തെ പരിചയമുണ്ടായിരുന്നു. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സിദ്ധിഖിനെ ഫർഹാന പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഷിബിലിക്ക് സിദ്ധിഖിന്റെ ഹോട്ടലിൽ ജോലി വാങ്ങി നൽകിയത്. 

ഫർഹാനയും ഷിബിലിയും തമ്മിൽ ഏഴാം ക്ലാസ് മുതലെ പ്രണയത്തിലായിരുന്നു. 2021ൽ ഷിബിലിക്കെതിരെ ഫർഹാന പോക്‌സോ കേസ് നൽകി. ഈ കേസിൽ ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഫർഹാനയുടെ ഉമ്മ പറഞ്ഞു. ഫർഹാന ആരെയും കൊല്ലില്ല. ഷിബിലി ചെയ്യിച്ചതാണ് എല്ലാം. ഫർഹാനയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ഷിബിലിയാണ്. മോഷ്ടിക്കാൻ പ്രേരിപ്പിച്ചതും ഷിബിലിയാണെന്നും ഉമ്മ പറഞ്ഞു.
 

Share this story