ഷിബു ബേബി ജോൺ ആർ എസ് പി സംസ്ഥാന സെക്രട്ടറി; തീരുമാനം സംസ്ഥാന സമിതിയുടേത്

shibu

ആർ എസ് പിയിൽ നേതൃമാറ്റം. ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയാകും. ആർ എസ് പി സംസ്ഥാന സമിതിയിലാണ് തീരുമാനം. എഎ അസീസ് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാറ്റം. ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി എഎ അസീസിനെ തെരഞ്ഞെടുത്തത്

കഴിഞ്ഞ സംസ്ഥാന നേതൃയോഗത്തിലും സ്ഥാനമൊഴിയാനുള്ള സൂചന അസീസ് നൽകിയിരുന്നു. അസീസിന്റെ തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. അസീസ് തന്നെയാണ് ഷിബു ബേബി ജോണിന്റെ പേര് നിർദേശിച്ചത്.
 

Share this story