ഷിഗല്ല രോഗം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി

കൊല്ലത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിൽ നാലു വയസ്സുകാരന് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. അസുഖം പിടിപെട്ട കുട്ടിയുടെ സഹോദരൻ നാല് ദിവസം മുൻപ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരിച്ചിരുന്നു.

ചികിത്സാ പിഴവിനെ തുടർന്ന് ആലപ്പുഴ സ്വദേശി ആശാ ശരത്തിന്റെ മരണം വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും പരാതി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. ഡിഎച്ച്എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഎംഇയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണം നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Share this story