ദീപക് ഉപദ്രവിച്ചെന്ന് ഷിംജിത മുസ്തഫ പരാതി ഉന്നയിച്ചിട്ടില്ല, സിസിടിവി ദൃശ്യങ്ങളിലും ഒന്നുമില്ല: ബസ് ജീവനക്കാർ
ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ ഇൻസ്റ്റഗ്രാം വഴിയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ദീപകിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി ഉന്നയിച്ച ഷിംജിത മുസ്തഫ എന്ന യുവതി തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. അങ്ങനെ പരാതി പറഞ്ഞിരുന്നുവെങ്കിൽ ഉടൻ പോലീസിൽ അറിയിക്കുമായിരുന്നു
ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ലൈംഗികാതിക്രമം നടന്നതായി കാണുന്നില്ലെന്നും പയ്യന്നൂർ-രാമന്തളി റൂട്ടിലോടുന്ന അൽ അമീൻ ബസിലെ ജീവനക്കാർ വ്യക്തമാക്കി. ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദീപകും ഷിംജിത മുസ്തഫയും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും
ബസ് ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ഷിംജിത ഇൻസ്റ്റഗ്രാം റീച്ച് കിട്ടാനായി ഉന്നയിച്ച ആരോപണമാണിതെന്നാണ് വ്യാപകമായി വിമർശനം ഉയരുന്നത്. ഇത് താങ്ങാനാകാതെയാണ് ദീപക് ജീവനൊടുക്കിയത്. കേസെടുത്തതിന് പിന്നാലെ ഷിംജിത മുസ്തഫ ഒളിവിലാണ്. യുവതി വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്.
