ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

deepak shimjitha

അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവദിവസം യാത്ര ചെയ്യത സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ദീപകിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും

ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ എഡിറ്റഡാണ്. വീഡിയോ എഡിറ്റ് ചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, ഗൂഡാലോചന നടന്നിട്ടുണ്ടോ ന്നെും പോലീസ് പരിശോധിക്കും.
 

Tags

Share this story