ദല്ലാൾ നന്ദകുമാറിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡിജിപിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രൻ

sobha

10 ലക്ഷം വാങ്ങിയിട്ട് തിരികെ തന്നില്ലെന്ന ആരോപണം ഉന്നയിച്ച ദല്ലാൾ നന്ദകുമാറിനെതിരെ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെടുത്താൻ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്

ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ തെളിവുകൾ സഹിതം നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നടപടിയില്ലെങ്കിൽ ഡിജിപിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്യും. ഡിജിപിയെ വഴിയിൽ തടയാനും മടിയില്ല

കേരളത്തിൽ ഒരു സ്ത്രീക്കെതിരെയും സൈബറാക്രമണം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരായ ആരോപണത്തിലുറച്ച് നന്ദകുമാർ ഇന്ന് രംഗത്തുവന്നിരുന്നു.
 

Share this story