കൊച്ചി ബാറിലുണ്ടായ വെടിവെപ്പ്; മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ പിടിയിൽ. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരുക്കേറ്റിരുന്നു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. 

ബാർ മാനേജർക്ക് ക്രൂരമായി മർദനമേൽക്കുകയും ചെയ്തിരുന്നു. രാത്രി ബാറിലെത്തിയ സംഘം മാനേജരുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്

എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു.
 

Share this story