കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരുക്ക്; നാല് പേർക്കെതിരെ കേസ്

gun

കൊച്ചി കലൂരിലെ ഇടശ്ശേരി ബാറിൽ വെടിവെപ്പ്. സംഭവത്തിൽ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചു എന്നാണ് എഫ്ഐആർ. സംഭവത്തിൽ രണ്ടു പേർക്കാണ് വെടിയേറ്റത്. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 

ബാറിലെ ജീവനക്കാരായ അഖിൽ, സുജിൻ എന്നിവർക്കാണ് വെടിയേറ്റത്. ഇവർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾക്ക് മർദനമേൽക്കുകയും ചെയ്തു. മർദനമേറ്റ ജിതിൻ എന്നയാളെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Share this story