ഹരിപ്പാട് തീപിടിത്തത്തിൽ കട കത്തിനശിച്ചു; 25 ലക്ഷം രൂപയുടെ നാശനഷ്ടം

fire

ഹരിപ്പാട് കരുവാറ്റലുണ്ടായ തീപിടിത്തത്തിൽ കട കത്തിനശിച്ചു. ദേശീയ പാതയ്ക്ക് അരികിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്ത് കാർഷിക ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന കർഷകന്റെ കട എന്ന സ്ഥാപനമാണ് പൂർണമായും കത്തിനശിച്ചത്. 

കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. പുലർച്ചെ അഞ്ച് മണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഉടമയെ വിവരം അറിയിച്ചത്

അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും കടയ്ക്കുള്ളിലെ സാധനങ്ങളെല്ലാം കത്തിനശിച്ചിരുന്നു.
 

Share this story