ഷൊർണൂർ ട്രെയിൻ ആക്രമണം: സിയാദ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

siyad

ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി സിയാദ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. മദ്യത്തിന് അടിമയാണ് ഇയാൾ. തൃശ്ശൂരിൽ ട്രാഫിക് പോലീസുകാരനെ മർദിച്ച കേസിലടക്കം പ്രതിയാണ്. റെയിൽവേ പ്ലാറ്റ്‌ഫോമുകളിലാണ് സിയാദ് ഉറങ്ങാറുള്ളത്. സൗജന്യ ഭക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ശീലമെന്നും പ്രതി പോലീസിനോട് പറഞ്ഞു

കഴിഞ്ഞ ദിവസം മരുസാഗർ എക്‌സ്പ്രസിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരപ്പനങ്ങാടി സ്വദേശി ദേവദാസിനെയാണ് ഇയാൾ കുപ്പി വെച്ച് കുത്തിയത്. സിയാദ് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ ആർപിഎഫ് പിടികൂടുകയായിരുന്നു.
 

Share this story