പൈലറ്റ് വാഹനത്തിനുമുന്നിൽ എസ്എച്ച്ഒയുടെ വണ്ടി; കൂടുതൽ അകമ്പടി വേണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

വിഡി സതീശൻ

തിരുവനന്തപുരം: ഔ​ദ്യോ​ഗിക യാത്രക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ പശ്ചാത്തലത്തിലാണ് ഡിസിപിക്ക് മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. എന്നാൽ യാത്രാവേളകളിൽ എസ്കോർട്ട് പൈലറ്റ് വാഹനങ്ങൾ മാത്രം മതിയെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, ഔദ്യോ​ഗിക വാഹനവ്യൂഹത്തിന്റെ ഭാ​ഗമായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

Tags

Share this story