മാസ്ക് വലിച്ചെറിഞ്ഞു, പരിശോധനക്ക് തയ്യാറായില്ല; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
Mar 24, 2020, 08:44 IST
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലും കൊച്ചി വിമാനത്താവളത്തിൽ അഹങ്കാരം കാണിച്ച യാത്രക്കാരൻ അറസ്റ്റിൽ. ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിയുകയും പരിശോധനക്ക് തയ്യാറാകാതെ കടന്നുകളയാൻ നോക്കുകയും ചെയ്തയാളാണ് പിടിയിലായത്.
എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. 54കാരനായ ഇയാൾ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശമൊക്കെ തള്ളി പരിശോധനക്ക് തയ്യാറാകാതെ പുറത്ത് കടക്കാൻ നോക്കുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി സഹകരിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിരുന്നു.