ഷുഹൈബ് വധക്കേസ്: ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി

akash

ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയിൽ. പോലീസിന്റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് വാദിക്കുന്നത്. കേസ് വാദം കേൾക്കാനായി ഈ മാസം 15ലേക്ക് മാറ്റി. 

പോലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായാണ് പോലീസിന്റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്.
 

Share this story