ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ

akash

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ. ഷുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ മുഖേന പോലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായാണ് പോലീസ് റിപ്പോർട്ട്

ഇന്ന് തില്ലങ്കേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി ജയരാജൻ തന്നെ ആകാശ് തില്ലങ്കേരിക്കെതിരെ സംസാരിക്കും. പി ജയരാജന്റെ കടുത്ത അനുയായി ആയാണ് ആകാശ് സ്വയം വിശേഷിപ്പിക്കുന്നത്. ഇത് തന്നെയാണ് പി ജയരാജനെ തില്ലങ്കേരിയിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.
 

Share this story