ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിക്ക് കോടതിയുടെ നോട്ടീസ്, മാർച്ച് ഒന്നിന് ഹാജരാകണം

akash

ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാറിന്റെ ഹർജിയിലാണ് നോട്ടീസ്. മാർച്ച് ഒന്നിന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാണ് നിർദേശം. മട്ടന്നൂർ പോലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്

ഇന്നലെയാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ മുഖേന പോലീസ് കോടതിയിൽ ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായാണ് പോലീസിന്റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്.
 

Share this story