ഷുഹൈബിന്റെ കൊലപാതകം ആസൂത്രിതം; സിബിഐ അന്വേഷണം വേണമെന്ന് മുരളീധരൻ

muraleedharan

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കെ മുരളീധരൻ. കോൺഗ്രസിന്റെ പരാതി അക്ഷരാർഥത്തിൽ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് കെ മുരളീധരൻ പറഞ്ഞു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം തന്നെ നടത്തണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഷുഹൈബ് വധക്കേസിലെ അന്വേഷണം പാർട്ടി നേതാക്കളിലേക്ക് എത്താതെ ഇരിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു. ആർ എസ് എസ് -ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെയും മുരളീധരൻ വിമർശിച്ചു. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. ആർ എസ് എസ് നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ല. മതേതര ശക്തികളുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയെന്നും മുരളീധരൻ വിമർശിച്ചു.
 

Share this story