സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നതിൽ ഇടപെടണം; പിതാവ് ഹൈക്കോടതിയിൽ

sidharth

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. 

സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ജയപ്രകാശ് ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സിബിഐ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. ഹർജി നാളെ പരിഗണിക്കും.

സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. സിബിഐയെ സംബന്ധിച്ച് കൊലപാതകത്തെ കുറിച്ച് മാത്രമാകും അന്വേഷിക്കുന്നത്. അന്വേഷണ കമ്മീഷനാകുമ്പോൾ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കുമെന്നും ജയപ്രകാശ് പറഞ്ഞു

Share this story