സിദ്ധാർഥന്റെ മരണം: അന്വേഷണം അട്ടിമറിക്കാനാണ് വിസിയും സർക്കാരും ശ്രമിക്കുന്നതെന്ന് സതീശൻ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാൻസലർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമോപദേശം പോലും തേടാതെയാണ് വിദ്യാർഥികളുടെ സസ്‌പെൻഷൻ വിസി പിൻവലിച്ചത്. പ്രതി പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയാണ് ലക്ഷ്യം

തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിൽ വൻ ഇടപെടലുകളുണ്ട്. എസ് എഫ് ഐ നേതൃത്വത്തിൽ ഒരു വിദ്യാർഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാർഥി, മഹിള, യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ സമയത്തെ തുടർന്നാണ് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതെന്നും സതീശൻ അവകാശപ്പെടുന്നു

കേസ് കൈമാറുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാതെ സിബിഐ വരുന്നതിന് മുമ്പ് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമവാർത്തകൾ തെരഞ്ഞെടുപ്പിലേക്ക് മാറിയപ്പോൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതിനെ എന്തുവില കൊടുത്തും ചെറുക്കുമെന്നും സതീശൻ പറഞ്ഞു.
 

Share this story