സിദ്ധാർഥന്റെ മരണം ദൗർഭാഗ്യകരം; ഇത്തരം ക്രൂരത ഒരിക്കലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ക്രൂരത എവിടെ നടന്നാലും അതിനെ അംഗീകരിക്കില്ലെന്നും അതിന് നേതൃത്വം കൊടുത്തവരെ സർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്നാൽ സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ ജാഗ്രത കുറവുണ്ടായി. സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐക്ക് അന്വേഷണം കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കാണ് ജാഗ്രതക്കുറവുണ്ടായത്.

സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ആരോപണവിധേയരായ എല്ലാ വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. ശക്തമായ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. റാഗിംഗിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story