ജയിൽ മോചിതനായി ആറ് ആഴ്ചക്ക് ശേഷം സിദ്ധിഖ് കാപ്പൻ കേരളത്തിലെത്തി

kappan

ജയിൽ മോചിതനായ ശേഷം ആദ്യമായി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ കേരളത്തിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബാംഗങ്ങൾ സിദ്ധിഖ് കാപ്പനെ സ്വീകരിച്ചു. ജയിൽ മോചനം നേരത്തെ നടന്നിരുന്നുവെങ്കിലും ജാമ്യ വ്യവസ്ഥകൾ പ്രകാരം ആറ് ആഴ്ച ഡൽഹിയിൽ തന്നെ തങ്ങുകയായിരുന്നു സിദ്ധിഖ് കാപ്പൻ. 

27 മാസം നീണ്ട ജയിൽ വാസത്തിന് ശേഷമാണ് കാപ്പൻ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് മോചനം സാധ്യമായത്. ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോകുമ്പോഴാണ് കാപ്പൻ അടക്കമുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
 

Share this story