സിദ്ധിഖിന്റെ കൊലപാതകം: പ്രതി ഷിബിലിന് പ്രായം 22, ഫർഹാനക്ക് 18; ഇരുവരെയും കേരളത്തിലെത്തിക്കും

sidhique

കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃദത്ത് ഫർഹാനയും ചേർന്നാണ് സിദ്ധിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ വെച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ചു. തുടർന്ന് ട്രോളി ബാഗുകളിലാക്കി. കാറിൽ അട്ടപ്പാടിയിലേക്ക് പോകുകയും ചുരംവളവിൽ ട്രോളി ബാഗുകൾ തള്ളുകയുമായിരുന്നു

ഷിബിലിക്ക് 22 വയസ്സ് മാത്രമാണ് പ്രായം. കൂട്ടുപ്രതി ഫർഹാനയാകട്ടെ 18 വയസ്സുകാരിയും. എന്തിനാണ് കൊലപാതകം നടന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഹണിട്രാപ്പ് അടക്കം പോലീസ് സംശയിക്കുന്നുണ്ട്. ചെന്നൈയിൽ വെച്ച് പിടിയിലായ പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്നാകും കൂടുതൽ വിവരങ്ങൾ പുറത്തുവരിക


 

Share this story