ഒപ്പിട്ട് നൽകിയത് വൃക്കകൾ തകരാറിലായ വ്യക്തിക്ക് സഹായം ലഭിക്കാൻ; വിശദീകരണവുമായി സതീശൻ
Sat, 25 Feb 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം കിട്ടാൻ താൻ എംഎൽഎ എന്ന നിലയിൽ ഒപ്പിട്ട് നൽകിയത് അർഹനായ വ്യക്തിക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്.
രണ്ട് വൃക്കകളും തകരാറിലായ വ്യക്തിയെ വ്യക്തിപരമായി അറിയാം. വരുമാനം രണ്ട് ലക്ഷത്തിൽ താഴെയാണെന്ന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റുണ്ടായിരുന്നു. എംഎൽഎ എന്ന നിലയിലാണ് താൻ ഒപ്പിട്ടതെന്നും സതീശൻ പറഞ്ഞു. വിഷയത്തിൽ വിശദമായ പരിശോധന നടത്തേണ്ടത് സർക്കാരാണെന്നും ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും സതീശൻ കുറ്റപ്പെടുത്തി.